ധാക്ക: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബയര്‍‌സ്റ്റോവിന് ലോക റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ശ്രീലങ്കയുടെ സംഗക്കാര എന്നീ അതിഗായരെ എന്നിവരെ പിന്തള്ളിയാണ് കന്നിക്കാരനായ ബെയര്‍‌സ്റ്റോ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഒരു കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ബയര്‍‌സ്റ്റോ മറികടന്നത്. സിംബാബ്‌വയുടെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്‌ളെവറിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്.

2000ത്തില്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 16 വര്‍ഷത്തിന് ശേഷം ബയര്‍‌സ്റ്റോ മറികടക്കുന്നത്. ഈ വര്‍ഷം 11ാം ടെസ്റ്റ് കളിക്കുന്ന ബയര്‍‌സ്റ്റോ ഇതിനകം 1091 റണ്‍സ് നേടിയിട്ടുണ്ട്. ആന്‍ഡി ഫഌവര്‍ 1045 റണ്‍സാണ് സ്വന്തമാക്കിയിരുന്നത്. 2013ല്‍ ഒമ്പത് ടെസ്റ്റില്‍ നിന്ന് 933 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 52ഉം രണ്ടാം ഇന്നിങ്‌സില്‍ 47 റണ്‍സും സ്വന്തമാക്കിയാണ് ബയര്‍‌സ്റ്റോ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. 12 ഇന്നിങ്‌സുകളില്‍ നിന്നായി സംഗക്കാര 891 ഉം 14 ഇന്നിങ്‌സുകളില്‍ നിന്നായി ഗില്‍ക്രിസ്റ്റ് 837 ഉം റണ്‍സാണ് നേടിയത്.