Connect with us

main stories

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്‍പന ആഗോള തലത്തില്‍ അവസാനിപ്പിക്കും.

Published

on

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്‍പന ആഗോള തലത്തില്‍ അവസാനിപ്പിക്കും. നിയമപ്രശ്‌നങ്ങള്‍ മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി ഇതിന്റെ വില്‍പന അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38,000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

ഉത്പന്നം ആഗോള തലത്തില്‍ അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആരോപണങ്ങള്‍ നിഷേധിച്ചു. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നാണ് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Published

on

അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ ഇന്ന് പ്രാദേശിക സമയം വൈകിട്ട് 5.30നായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹികപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനായിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Continue Reading

kerala

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

on

കോണ്‍ഗ്രസ് നേതാവ് പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കെ പി സി സി ഭാരവാഹിയുമായിരുന്നു. മുന്‍ പുനലൂര്‍ എം.എല്‍.എയായിരുന്നു. 1991ലാണ് പുനലൂരില്‍ നിന്ന് വിജയിച്ചത്. കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Continue Reading

main stories

കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുള്ള ചാവേറാക്രമണം; മരണം 53 ആയി

സ്‌ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Published

on

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 53 ആയി. മരിച്ചവരില്‍ 46 പേരും പെണ്‍കുട്ടികളാണ്. പരിക്കേറ്റ 110 പേര്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. മരണസംഖ്യയടക്കമുള്ള കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് തുടരും.

കഴിഞ്ഞ വെള്ളിയായ്ച്ചയാണ് നഗരത്തിന് പടിഞ്ഞാറുള്ള ദഷ് ഇബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തില്‍ സ്‌ഫോടനം നടന്നത്. സര്‍വകലാശാലാ പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം. ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ഇതിന് മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Continue Reading

Trending