കോഴിക്കോട്: മത പഠന ക്ലാസിലെ പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകന്‍ പ്രൊഫ. ജൗഹര്‍ മുനവ്വര്‍ അവധി അവസാനിപ്പിച്ചു കലാലയത്തില്‍ തിരിച്ചെത്തി അദ്ധ്യാപനം നടത്താന്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ളവരുടെ സമര വൈകൃതങ്ങളുടെ ഭാഗമായി കലാലയത്തിലെ അക്കാദമിക അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും എം.എസ്.എഫ് മുന്നറിയിപ്പ് നല്‍കി. ഭരണഘടന അംഗീകരിക്കുന്ന വിധം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.