ബല്‍റാംപൂര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു. രാഷ്ട്രീയ സ്വരൂപ് എന്ന ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന രാകേഷ് സിങും സുഹൃത്തായ പിന്റു സാഹു എന്നിവരാണ് മരിച്ചത്.

കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബല്‍റാംപൂര്‍ പൊലീസ് അറിയിച്ചു.