Connect with us

Video Stories

ഹിലരിയെക്കുറിച്ചുള്ള വിവരം തേടിയാണ് റഷ്യക്കാരിയെ കണ്ടതെന്ന് ജൂനിയര്‍ ട്രംപ്

Published

on

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റനെ പ്രതിരോധത്തിലാക്കുന്ന രഹസ്യ വിവരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസല്‍നിത്സ്‌കായെ കണ്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ജൂനിയര്‍ ട്രംപ്.
എന്നാല്‍ പിതാവിന്റെ എതിരാളിയായിരുന്ന ഹിലരിയെക്കുറിച്ച് അര്‍ത്ഥവത്തായ വിവരമൊന്നും നതാലിയ തന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും പ്രചാരണ വിഭാഗം ചെയര്‍മാന്‍ പോള്‍ ജെ. മാനഫോര്‍ടും അഭിഭാഷകയുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ജൂനിയറോടൊപ്പമുണ്ടായിരുന്നു.
ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രണ്ടാഴ്ചക്കു ശേഷം 2016 ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള ട്രംപ് ജൂനിയറിന്റെ ആദ്യ പ്രസ്താവനക്ക് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍. റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഹിലരിയെക്കുറിച്ചുള്ള രഹസ്യ വിവരം തേടിയാണ് തങ്ങള്‍ നതാലിയയെ കണ്ടതെന്ന് ജൂനിയര്‍ ട്രംപ് സമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ടു ചെയ്തു.
2013ലെ ലോക സൗന്ദര്യ മത്സരത്തിനിടെ പരിചയപ്പെട്ട ഒരാളാണ് കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കിയതെന്നും ജൂനിയര്‍ ട്രംപ് വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ഒരാളെ കാണണമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും പുതിയ വിശദീകരണത്തില്‍ അദ്ദേഹം പറയുന്നു.

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending