കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയാവാന്‍ ആളെ കിട്ടുന്നില്ലെന്നാണ് സി.പി.എം നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെ.മുരളീധരനെന്ന മുതിര്‍ന്ന നേതാവ് തന്നെ അങ്കത്തട്ടിലിറങ്ങിയതോടെ സി.പി.എം കേന്ദ്രങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. മുരളീധരന്റെ വരവ് ഉറപ്പിച്ചതോടെ യു.ഡി.എഫ് പ്രവര്‍ത്തകരും ആവേശത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം തരംഗമാവുകയാണ്.

ഇതില്‍ ഏറ്റവും ആവേശമായത് പതിവ് പോലെ വി.ടി ബല്‍റാമിന്റെ ട്രോളാണ്. ഈസ് വാക്കോവര്‍ പ്രതീക്ഷിച്ചവര്‍ക്ക് മുരളീധരന്റെ വരവ് സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാക്കുന്ന ബല്‍റാമിന്റെ പോസ്റ്റ്.