Connect with us

india

പിണറായിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാനമുണ്ടെന്ന് കെ. സുധാകരന്‍

ഭരണം മാറും, യുഡിഎഫ് വരും എല്ലാ അഴിമതി കേസുകളും അന്വേഷിക്കും അദ്ദേഹം പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാനമുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഭരണം മാറും, യുഡിഎഫ് വരും എല്ലാ അഴിമതി കേസുകളും അന്വേഷിക്കും അദ്ദേഹം പറഞ്ഞു.

അതേസമയം റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി.

രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ അദ്ദേഹം അമേരിക്കയ്ക്കു പറന്നു. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല.

അതേസമയം, മണിപ്പൂരില്‍ സ്നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബിജെപി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ല.

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിത്.

15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മണിപ്പൂര്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവച്ച് മാതൃക കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്.

Published

on

ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ എസ്‌ഐആര്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.

‘ ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആര്‍എസ്എസിന് എതിരെ നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന്‍ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത് ‘ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നല്‍കി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Continue Reading

india

ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍

ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.

Published

on

പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര്‍ മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.

 

 

Continue Reading

india

വന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

Published

on

വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണങ്ങളില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലാത്തതാണെന്ന് കഴിഞ്ഞ ദശകങ്ങളായുള്ള അവരുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ശാഖകളില്‍ വന്ദേമാതരം ആലാപിക്കാറില്ല. ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. ദേശീയഗാനത്തോടും രബീന്ദ്രനാഥ ടാഗോറിനോടും ദേശീയ നേതാക്കളോടും ബിജെപിക്ക് സ്‌നേഹം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായിട്ടോ, സ്വാതന്ത്ര്യ സമരഗാനങ്ങളുമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയുടെ പണിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്താരാഷ്ട്ര മാഫിയ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗൗരവകരമായ കാര്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉന്നിയിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കുമ്പളങ്ങ മോഷ്ടിച്ചയാളുടെ തലയില്‍ നരയുണ്ടോയെന്ന് തലോടി നോക്കേണ്ട കാര്യമില്ല. അമ്പലക്കള്ളന്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അതില്‍ മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെസി വേണുഗോപാല്‍ എംപി.

Continue Reading

Trending