ആലപ്പുഴ: ശബരിമലയില്‍ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ബ്രാഹ്മണാധിപത്യമാണ് ശബരിമലയില്‍ നടക്കുന്നത്. സന്നിധാനത്ത് തന്ത്രിമാര്‍ നടത്തിയ ധര്‍ണ ഭക്തന്‍മാര്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന് വേണ്ടിയുള്ള കാപട്യമാണ് ശബരിമലയില്‍ നടന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണന്താനത്തിന് വേണ്ട സൗകര്യങ്ങള്‍ ശബരിമലയിലില്ല. ഭക്തനായിട്ടല്ല മന്ത്രിയായിട്ടാണ് അദ്ദേഹം ശബരിമലയില്‍ എത്തിയതെന്നും സുധാകരന്‍ പറഞ്ഞു.