കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. തുടര്‍ച്ചയായി കണ്ണൂരിലുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് സുരേന്ദ്രന്‍ ഫേസ്്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. കണ്ണൂരില്‍ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണം. കേന്ദ്ര സര്‍ക്കാര്‍ അതിനു മടിക്കരുത്. ഇതു സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണെന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അക്രമം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കണ്ണൂരില്‍ കുറച്ചു കാലത്തേക്കെങ്കിലും പട്ടാളഭരണം വേണം. കേന്ദ്ര സര്‍ക്കാര്‍ അതിനു മടിക്കരുത്. ഇതു സമാധാനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആവശ്യമാണ്.