കണ്ണൂര്‍: ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13)യാണ് മരിച്ചത്. ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളാണ് ഇന്നലെ വൈകുന്നേരം അപകടത്തില്‍പെട്ടത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.