ബംഗളൂരു: കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. തലപ്പാടിയില്‍ അടക്കം ബസുകള്‍ നിര്‍ത്തി പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്.

അതേസമയം സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.