ബെഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി കാണ്‍കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ അംഗം. ബിജെപി അംഗം മധു സ്വാമിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി എന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട മധുസ്വാമി നാക്കുപിഴയില്‍ മുഖ്യമന്ത്രി എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത്.
നാക്കുപിഴ മനസിലാക്കിയ അദ്ദേഹം ചിരിച്ചുകൊണ്ട് മന്ത്രിയെന്നു തിരുത്തി. സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്കരികില്‍ എത്തിയ മധു സ്വാമിയെ അദ്ദേഹം ചിരിയോടെ ആലിംഗനം ചെയ്തു.