ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാറ്റ്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങിനെ നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം ശാന്ത ഗൗഡര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ സാഹചര്യത്തിലാണ് പുതിയ നിയമനം. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കൂടാതെ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോനെ പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.