News
രാജ്യത്ത് കുടവയർ കൂടുതലുള്ളവർ കേരളത്തിൽ; 12 വർഷത്തെ പഠന റിപ്പോർട്ട് പുറത്തുവന്നു
സര്‍വേ പ്രകാരം കേരളത്തിലെ 58.2 ശതമാനം പേര്‍ക്കും കുടവയറുണ്ട്.
തൃശ്ശൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടവയറുള്ളവര്‍ കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യ ഡയബറ്റിസും ചേര്‍ന്ന് 12 വര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് കണ്ടെത്തല്‍. സര്‍വേ പ്രകാരം കേരളത്തിലെ 58.2 ശതമാനം പേര്‍ക്കും കുടവയറുണ്ട്. ജനസംഖ്യാനുപാതത്തില്‍ 57.2 ശതമാനവുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും 56.9 ശതമാനത്തോടെ ഹരിയാന മൂന്നാം സ്ഥാനത്തുമാണ്.
അമിതവണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. 45.9 ശതമാനത്തോടെ പുതുച്ചേരി ഒന്നാംസ്ഥാനത്തും 43.6 ശതമാനത്തോടെ കേരളം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 41.8 ശതമാനത്തോടെ ഡല്‍ഹി മൂന്നാമതാണ്. ദേശീയ ശരാശരിയാകുമ്പോള്‍ കുടവയറിന് 39.5 ശതമാനവും അമിതവണ്ണത്തിന് 28.6 ശതമാനവുമാണ്.
90 സെ.മീ. (35 ഇഞ്ച്) കവിയുന്ന അരക്കെട്ട് ചുറ്റളവുള്ള പുരുഷന്മാരെയും 80 സെ.മീ. (31 ഇഞ്ച്) കവിയുന്ന സ്ത്രീകളെയും കുടവയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരായ ദമ്പതികളില്‍ അമിതവണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കും കേരളത്തിലാണ് 51.3 ശതമാനം.
ആധുനിക വൈദ്യശാസ്ത്രം അമിതവണ്ണത്തെ ഒരു രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, ഇരുന്ന് ജോലി ചെയ്യല്‍ എന്നിവയാണ് പൊണ്ണത്തടിയും വയറിലെ കൊഴുപ്പും വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്.
kerala
സിസിടിവിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; വ്യക്തമാക്കി ആര്‍പിഎഫ്
കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല എന്ന് ആര്‍പിഎഫ്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.
News
കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു
ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി.
കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു
കൊച്ചി: ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ചയാണ് കാണുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,183.85 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം വര്‍ധിച്ച് 5,200 ഡോളറിലേക്കും എത്തി. ഡോളര്‍ ദുര്‍ബലമാകുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലക്ക് പിന്തുണ നല്‍കുന്നത്.
ഈ ആഗോള ഉണര്‍വ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ഇറാന്‍-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചര്‍ച്ചകളാണ് സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ചര്‍ച്ചകള്‍ സമാധാനപരമായ പരിഹാരത്തിലെത്താതിരുന്നാല്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഇതിനൊപ്പം തന്നെ ഫെഡറല്‍ റിസര്‍വ്യുടെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും നിര്‍ണായകമാണ്. ഈ വര്‍ഷം 25 ബേസിക് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ചില നിക്ഷേപകരിലുണ്ട്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അനുകൂല സൂചനകള്‍ വന്നാല്‍ സ്വര്‍ണവിലക്ക് അത് കൂടുതല്‍ പിന്തുണ നല്‍കാനിടയുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
News
വൃത്തിഹീനമായ സാഹചര്യത്തില്‍ എണ്ണക്കടി നിര്‍മ്മാണം;കോഴിക്കോട് നാലുകടകള്‍ അടപ്പിച്ചു
ബുധനാഴ്ച പുലര്‍ച്ചെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് നിര്‍മ്മാണകേന്ദ്രങ്ങള്‍ അടപ്പിച്ചു.
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികള്‍ നിര്‍മ്മിച്ചുനല്‍കുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് നിര്‍മ്മാണകേന്ദ്രങ്ങള്‍ അടപ്പിച്ചു. ശേഷിച്ച മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
അര്‍ധരാത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പുലര്‍ച്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കേന്ദ്രങ്ങളാണ് ഇവയിലേറെയും. ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടങ്ങളില്‍ നിര്‍മിച്ച എണ്ണക്കടികള്‍ നഗരത്തിലെ മറ്റ് കടകളിലേക്ക് വിതരണം ചെയ്തിരുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങള്‍ ഉപയോഗിക്കണമെന്ന നിബന്ധന ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചികളിലാണ് വിതരണം നടത്തിയിരുന്നത്. പുലര്‍ച്ചെ ഇരുചക്രവാഹനങ്ങളില്‍ ഇത്തരം സഞ്ചികള്‍ തൂക്കിയിട്ടു വിതരണം ചെയ്യുന്ന കാഴ്ചകള്‍ നഗരത്തില്‍ പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യം, മലിനജലം ഉപയോഗിക്കല്‍, പഴകിയ എണ്ണ വീണ്ടും പാകംചെയ്യല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ഥാപനത്തില്‍ അടുക്കളയില്‍ ചെളിനിറത്തിലുള്ള വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തി.
പാളയത്തെ അഖില്‍ ട്രേഡേഴ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്‌സ്, കറുത്തപാണ്ടിസ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എസ്. വിനോദ് കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala18 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
-
india17 hours agoനമസ്കരിച്ചതിന് ലഖ്നൗ യൂനിവേഴ്സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്
-
kerala19 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
