സോള്‍: ആണവായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപങ്ങളും നടത്തി പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്ന ഉത്തരകൊറിയ കുറച്ചു കാലമായി അടങ്ങിയിരിക്കുന്നത് ദുരൂഹതപടര്‍ത്തുന്നു. ഭരണണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥി മോശമായതുകൊണ്ടാണ് ഉത്തരകൊറിയ പ്രകോപനങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉന്നിനെ വേട്ടയാടുന്നതെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി സ്റ്റാറും മറ്റ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തിലെത്തിയ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ അദ്ദേഹം ഇപ്പോള്‍ ശാരീരികമായി ഏറെ അവശനാണെന്ന് സമീപ കാല ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉന്‍ ഫാക്ടറി സന്ദര്‍ശനങ്ങളില്‍ ഏറെ പ്രയാസപ്പെട്ടതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

2014ലും പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായ ഉന്നിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഉത്തരകകൊറിയ തന്നെ സമ്മതിച്ചിരുന്നു. ഉറക്കമില്ലായ്മയും അനാരോഗ്യകമരായ ജീവിരീതിയുമാണ് അദ്ദേഹത്തെ തളര്‍ത്തിയത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴെന്ന് റിപ്പോര്‍ട്ടുണ്ട്.