റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 75 പേർക്ക് കൂടി കോവിഡ്.53,730പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത്. 64 പേർ രോഗം മുക്തരാവുകയും ആറുപേർ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

5,46,411 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,651 ആയി.