കോഴിക്കോട്: വടകരയ്ക്ക് സമീപം കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നുണ്ട്.