Connect with us

Culture

സ്ത്രീകളുടെ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര്‍ എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കണ്ടക്ടര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബാലരാമപുരത്തിന് സമീപത്തു വെച്ചാണ് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരന്‍ വിവരം സുഹൃത്തുക്കളുമായി പങ്കുവെക്കുകയും വെടിവെച്ചാന്‍ കോവിലിന് സമീപത്തു വെച്ച് ബസില്‍ അതിക്രമിച്ച് കയറിയ ഇവര്‍ സംഘം ചേര്‍ന്ന് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Film

നടിപ്പ് തുടരും; കളങ്കാവലില്‍ മമ്മുട്ടിയുടെ അതിഗംഭീര വില്ലനിസം

ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ..

Published

on

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ആരാധകരില്‍ ആവേശത്തിരയിളക്കി
മമ്മൂട്ടി ചിത്രം കളങ്കാവല്‍. ഉള്ളിലെ വിഷം എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയാത്ത, വിചിത്രവും സങ്കീര്‍ണ്ണവുമായ മാനസികഘടനയുള്ള ഒരു സൈക്കോപാത്തിന്റെ കഥയാണ് കളങ്കാവല്‍.

ജിതിന്‍ കെ ജോസ് കഥയും സംവിധാനവും കൈകാര്യം ചെയ്ത മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍.

കഥയുടെ മുഖ്യരേഖ പ്രവചിക്കാവുന്നതായിരുന്നുവെങ്കിലും, ചിത്രം കൈവരിക്കുന്ന വ്യത്യസ്തമായ ടോണ്‍, വളരെ സൂക്ഷ്മമായി സെറ്റ് ചെയ്ത നറേറ്റീവ് രീതികള്‍ എന്നിവ കൊണ്ട് കളങ്കാവലിനെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാക്കി ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് സംവിധായകനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പല കാലങ്ങളായി പല സ്ഥലങ്ങളില്‍ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് ഈ ചിത്രം പറയുന്നത്. അതിനാല്‍ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ലെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.

കളങ്കാവല്‍-എന്ന ടൈറ്റിലില്‍ത്തന്നെ മിത്തും യാഥാര്‍ഥ്യവുമുണ്ട്. രൗദ്രസ്വഭാവമുള്ള പ്രതിഷ്ഠകളെ ആവാഹിക്കുന്ന തെക്കന്‍ തിരുവിതാംകൂറിലെ ഉത്സവച്ചടങ്ങാണ് കളങ്കാവല്‍. കളത്തില്‍ ദേവി, അസുരരെ തിരഞ്ഞുപിടിച്ച് നിഗ്രഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്, തിന്മയുടെമേല്‍ നന്മയുടെ പോരാട്ടം. ഇതെല്ലാം ചിത്രത്തിലും ലയിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദേവാസുരന്മാര്‍ ആരൊക്കെ എന്നത് തിയേറ്ററില്‍മാത്രം ചുരുളഴിയുന്ന സസ്‌പെന്‍സായിട്ടാണ് ചിത്രത്തിന്റെ ശില്പികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രതിനായക ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ”കഥാപാത്രം നെഗറ്റീവോ പോസിറ്റീവോ എന്നത് സിനിമയ്ക്കുമാത്രമേ പറയാന്‍ കഴിയൂ. നെഗറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ എഴുതിവെച്ചതിനെക്കാള്‍ ഞെട്ടിക്കുന്ന പ്രകടനവുമായാണ് മമ്മൂക്കയും വിനായകനും സ്‌ക്രീനില്‍ എത്തുക. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു” -സംവിധായകന്‍ ജിതിന്‍ കെ. ജോസ് പറയുന്നു.

താരപ്രഭയ്ക്കുമപ്പുറം നടനെന്ന നിലയില്‍ തന്റെ ഇമേജ് പുതുക്കാനുള്ള മമ്മൂട്ടിയുടെ തീവ്രമായ ശ്രമം ഈ ചിത്രത്തിലും കാണാം. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളെ ആവാഹിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ആ നടന്റെ അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം പുതുമകള്‍ക്ക് മാറ്റുകൂട്ടുന്നത്. മാറ്റങ്ങള്‍ എന്തൊക്കെയായാലും അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരും ഇവിടെയുണ്ട്. സംസ്ഥാന പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരം നേടിയ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ പ്രേഷകര്‍ക്ക്‌
ഒരുക്കിയിരിക്കുന്നത്.

അതുക്കൊണ്ടൊക്കെ തന്നെയാണ് കളങ്കാവല്‍ ആഗോള അഡ്വന്‍സ് കളക്ഷനില്‍ കോടികള്‍ നേടിയതും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍ – ഡിക്സന്‍ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.

 

Continue Reading

Trending