kerala
‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും’: സന്ദീപ് വാര്യര്‍
ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ അതേപടി നടപ്പിലാക്കുന്ന പിണറായി പോലീസ് സമുദായത്തിന് നല്‍കുന്ന സുരക്ഷിതത്വം എന്താണെന്ന് ജലീല്‍ വിശദീകരിക്കണമെന്നും സന്ദീപ് പറഞ്ഞു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന കനത്ത തിരിച്ചടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പരിഭ്രാന്തിയാണ് മുന്‍ മന്ത്രി കെ.ടി. ജലീല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കെ.എം. ഷാജി പറഞ്ഞ ‘തിരിച്ചുപിടിക്കലിനെ’ കുറിച്ച് ജലീലിന് ഇത്രയധികം വേവലാതി എന്തിനാണ്? കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലം ഇടത് ഭരണത്തില്‍ മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് അക്കമിട്ട് നിരത്താന്‍ യു.ഡി.എഫിന് നൂറു നാവുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മതവര്‍ഗീയതയെക്കുറിച്ച് വാചാലനാകുന്ന കെ ടി ജലീല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ചിരിച്ചുല്ലസിച്ച് സെല്‍ഫിയെടുത്ത തന്റെ വിശ്വരൂപം കേരളം മറന്നു എന്ന് കരുതരുതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സംഘ്പരിവാറിന്റെ തീവ്രമുഖമായ യോഗിക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ജലീലിന്റെ കാപട്യം സമുദായം തിരിച്ചറിയുന്നുണ്ട്. പുറമെ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന് നടിക്കുകയും അണിയറയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രയ ഹോസബോളെയുമായി ഇടത് സര്‍ക്കാരിന്റെ ഉന്നതന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു? തൃശൂര്‍ പൂരം കലക്കി ബി.ജെ.പിക്ക് പാര്‍ലമെന്റിലേക്ക് വഴിമരുന്നിട്ടത് ആരുടെ തിരക്കഥയിലായിരുന്നു? കേന്ദ്ര ഏജന്‍സികളെ ഭയന്ന് സംഘ്പരിവാര്‍ നേതൃത്വവുമായി സി.പി.എം നടത്തുന്ന ഈ അവിശുദ്ധ അന്തര്‍ധാര സമുദായത്തോടുള്ള വഞ്ചനയല്ലേ? എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലീഗ് ഭരണകാലത്തെ കുറിച്ച് വാചാലനാകുന്ന ജലീല്‍, കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് നരനായാട്ടുകളിലൊന്നായ ബീമാപള്ളി വെടിവെപ്പിനെ പറ്റി മിണ്ടാത്തത് എന്തുകൊണ്ടാണ്? അഞ്ച് മുസ്ലിം സഹോദരങ്ങളെ വെടിവെച്ചു കൊന്നത് ഇടത് ഭരണത്തിലായിരുന്നില്ലേ? ആ ഇരകള്‍ക്ക് നീതി നല്‍കുന്നതിന് പകരം രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞത് ഏത് സര്‍ക്കാരാണ്? അലന്‍,താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ചപ്പോള്‍ ഈ ‘സമുദായ സ്‌നേഹം’ എവിടെയായിരുന്നെന്നും സന്ദീപ് ചോദിച്ചു. മുസ്ലിം നാമധാരികളായ ചെറുപ്പക്കാരെ വേട്ടയാടാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ അതേപടി നടപ്പിലാക്കുന്ന പിണറായി പോലീസ് സമുദായത്തിന് നല്‍കുന്ന സുരക്ഷിതത്വം എന്താണെന്ന് ജലീല്‍ വിശദീകരിക്കണമെന്നും സന്ദീപ് പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന 80:20 എന്ന സ്‌കോളര്‍ഷിപ്പ് അനുപാതം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ കച്ചകെട്ടി ഇറങ്ങിയത് സമുദായത്തോടുള്ള സ്‌നേഹം കൊണ്ടാണോ? വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത് ചരിത്രമാണ്. ഓരോ നീക്കത്തിലും സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചതെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.
മലപ്പുറത്തെ സീറ്റ് പ്രതിസന്ധി പരിഹരിച്ചു എന്ന് അവകാശപ്പെടുന്നത് ജനങ്ങളെ പരിഹസിക്കലാണ്. ഓരോ വര്‍ഷവും മലബാറിലെ കുട്ടികള്‍ പ്ലസ് വണ്‍ സീറ്റിനായി തെരുവിലിറങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസ രംഗത്ത് കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് അടിച്ചേല്‍പ്പിക്കുന്ന പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കിയ പിണറായി സര്‍ക്കാര്‍, ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്? യു.ഡി.എഫ് കാലത്ത് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഇന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ കാട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സന്ദീപ് പറഞ്ഞു.
യു.ഡി.എഫ് വരുന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമായല്ലെന്നും മൂന്നരക്കോടി മലയാളികള്‍ക്ക് വേണ്ടിയാണെന്നും തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കാനാണെന്നും സന്ദീപ് കുറിച്ചു. സംഘ്പരിവാറിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുന്ന ഇടത് നയങ്ങളെ തകര്‍ക്കാനാണ്. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ നീതിയും ആത്മാഭിമാനവും ഉറപ്പാക്കുന്ന ഭരണം കൊണ്ടുവരാനാണ്. ജലീല്‍, സ്വന്തം മുന്നണിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് കൂടി ഒന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും സന്ദീപ് പറഞ്ഞു.
kerala
താമരശ്ശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അടിവാരം: താമരശ്ശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിന്‍ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.
കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
kerala
സംസ്ഥാനത്ത് രണ്ടാം തവണയും കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഉച്ചയോടെ പവന് 880 രൂപ കുറഞ്ഞു
തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കകം വലിയ മാറ്റം. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്. പുതിയ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12,675 രൂപയാണ് വില. പവന്‍ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 1,01,400 രൂപയായി.
ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,725 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയിരുന്നത്. അപ്പോള്‍ പവന് 480 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. പുതിയ സ്വര്‍ണവില അനുസരിച്ച് ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 1,10,000 രൂപയെങ്കിലും ചെലവാകും. ഇതിന് പുറമെ പണിക്കൂലി, ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ഫീസ് എന്നിവയും നല്‍കേണ്ടിവരും. സ്വര്‍ണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ അസ്ഥിരതയും ആഗോള സംഘര്‍ഷങ്ങളും വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഗോള സംഘര്‍ഷങ്ങളില്‍ ഇളവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം സ്വര്‍ണത്തിന് 64 ശതമാനം നേട്ടമാണ് ഉണ്ടായത്. യുക്രെയിന്‍-റഷ്യ യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍, യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണങ്ങളായതെന്നും വിദഗ്ധര്‍ പറയുന്നു.
kerala
‘വർഗീയ പ്രസ്താവന എ.കെ. ബാലനെ കൊണ്ട് പറയിച്ചത്’: കെ.സി.വേണുഗോപാൽ
ആലപ്പുഴ: വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.
ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
-
kerala20 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf19 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
kerala24 hours agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
