Connect with us

kerala

ലാവ്‌ലിനില്‍ വിടാതെ സുപ്രിംകോടതി; കേസ് വീണ്ടും പഴയ ബഞ്ചിലേക്കു മാറ്റി

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ പറയുന്നത്.

Published

on

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പഴയ ബഞ്ചിലേക്കു തന്നെ മാറ്റി. ജസ്റ്റിസ് രമണയുടെ ബഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ലളിത് അധ്യക്ഷനും ജസ്റ്റിസ് വിനീത് സരണ്‍ അംഗവുമായ  ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചില്‍ 18 തവണ ലിസ്റ്റ് ചെയ്യപ്പെട്ട കേസാണ് ലാവ്‌ലിന്‍.

പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് ഇതുവരെ ലാവലിന്‍ കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയിരുന്നത്. ഇതാണ് കോടതി വീണ്ടും മാറ്റിയത്.

kerala

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്‌ലാണ് ഇടിച്ചത്.

Continue Reading

kerala

കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍

മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Published

on

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.

മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്‌ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Continue Reading

kerala

റെഡ് അലര്‍ട്ട്; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

Published

on

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

Continue Reading

Trending