തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റോഡുകളിലെ ഗതാഗത കുരുക്ക് കുറയുന്നില്ല. പോലീസിന്റെ അശാസ്ത്രീയ പരിശോധന മൂലം പലയിടത്തും ജനങ്ങള്‍ വലഞ്ഞു. വാഹന പരിശോധനയ്ക്ക് ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതെ നിരത്തിലിറങ്ങിയ എല്ലാ വണ്ടികളും പോലീസ് പരിശോധിക്കാന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഗതാഗതക്കുരുക്കുണ്ടായി. അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് രോഗവ്യാപനം ത്രീവ്രമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്കഡോണ്‍ പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമാകും