ലോക്ഡൗണിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇളവുകള്‍ കുറക്കണമെന്ന് പോലീസ്. നിര്‍മാണ മേഖലയിലും, ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും കൂടുതല്‍ നിയന്തണങ്ങള്‍ ആവശ്യമാണ് എന്നാണ് പോലീസ് നിലപാട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് എങ്ങിനെ ലോക് ഡൗണ്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പമുണ്ട്‌ .ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് അറിയിച്ചതായാണ് വിവരം. നിലവിലെ ഇളവുകള്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ വഴിയൊരുക്കും. എന്നാണ്‌ പോലീസ് നിലപാട്.