kerala
സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലായി എല്‍.പി, യു.പി പ്രധാനാധ്യാപകര്‍
സംസ്ഥാനത്തെ എല്‍പി, യുപി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി, യുപി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു. സ്കൂളില്‍ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ഉയര്‍ന്ന മാനസികസമ്മര്‍ദവും പലരെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. ഇതുമൂലം ലഭിച്ച സ്ഥാനക്കയറ്റം ഒഴിവാക്കി തിരികെ സാധാ അധ്യാപക ജോലിയിലേക്ക് തന്നെ തിരികെ പോവാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ഓഫീസ്, അധ്യാപന ഡ്യൂട്ടി, സ്കൂളിന്റെ മൊത്തം ചുമതല, ഇടയ്ക്കിടെ സ്കൂളിലുണ്ടാകുന്ന പരിപാടികളുടെയും മറ്റും മേല്‍നോട്ടം തുടങ്ങി നിരവധി തൊഴില്‍ സമ്മര്‍ദങ്ങളാണ് ഇവരുടെ മേല്‍ ഉണ്ടാവുന്നത്. എല്‍പി, യുപി വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ക്ക് സഹായത്തിന് ഓഫീസ് അസിസ്റ്റന്റ് പോലും ഉണ്ടാവിെല്ലന്നതും ഇവരുടെ തൊഴില്‍ ഭാരം കൂട്ടുന്നു. സാമ്പത്തിക ബാധ്യത സ്കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നു. ഇതിനു മേല്‍നോട്ടം വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്.
പിടിഎ ഫണ്ടില്ലാത്തത് പല സര്‍ക്കാര്‍ സ്കൂളുകളിലേയും പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നത് സാമ്പത്തിക ബാധ്യതയാണ്. ഒരു കുട്ടിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ എട്ട് രൂപയില്‍ വേണം കുട്ടികളുടെ പ്രഭാത ഭക്ഷണം മുതല്‍ ഉച്ചയൂണും മുട്ടയും പാലും നല്കാന്. എന്നാല്‍ നാലുമാസമായി ഉച്ചഭക്ഷണ പദ്ധതിയുടെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സ്വന്തം പോക്കറ്റില്‍നിന്ന് പണം എടുത്താണ് പല സ്കൂളുകളിലും പദ്ധതി ഇപ്പോള്‍ തുടരുന്നത്.
2022ന് ശേഷം സ്ഥാനക്കയറ്റലം ലഭിച്ച 2529 ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞ 16 മാസമായിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ല. യോഗ്യത സംബന്ധിച്ച കേസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രെബ്യൂണലില്‍ നില നില്ക്കുന്നു എന്ന കാരണം പറഞ്ഞാണ് ശമ്പളം നല്‍കാതിരിക്കുന്നത്. സാധാ അധ്യാപകരുടെ ശമ്പള സ്കെയിലില്‍ നിന്ന് വേണം മേല്‍പ്പറഞ്ഞ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഈ പ്രധാന അധ്യാപകര്‍ നടപ്പിലാക്കേണ്ടത്.
സ്കൂള്‍ പദ്ധതി നടത്തിപ്പിനായി കടം വാങ്ങിയ പലരുടെയും ആഭരണങ്ങള്‍ വരെ ഇതിന്റെ പേരില്‍ ഇപ്പോള്‍ പണയത്തിലാണ് ലഭിച്ച സ്ഥാനകയറ്റത്തിന്റെ പേരില്‍ ബുദ്ധിമുട്ടിലാണിവര്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വൈക്കം സ്വദേശിനി കെ.ശ്രീജ അവഗണന അനുഭവിക്കുന്ന അധ്യാപകരില്‍ ഒരു ഇര മാത്രമായിരുന്നു. ഗവ.എല്‍.പി സ്കൂള്‍ പോളശേരിയിലെ പ്രധാനാധ്യാപികയായിരുന്നു ഇവര്‍. തനിക്ക് ലഭിച്ച സ്ഥാനകയറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും വഴിയില്ലാതെയായപ്പോഴാണ് മാനസിക സമ്മര്‍ദം മൂലം ശ്രീജ ആത്മഹത്യ ചെയ്തത്. വൈക്കം പൊലീസ് ശ്രീജയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസടുത്തിരുന്നു.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്പ്പറേഷന്
* കൊച്ചി കോര്പ്പറേഷന് – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala22 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india23 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
editorial2 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

