അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ അല്‍ ഹസയില്‍ മലയാളി യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു.കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവര്‍ത്തകനായ ഘാന സ്വദേശിയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം.
പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശി കഴുത്തറുത്ത നിലയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.