Connect with us

kerala

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയിലെ പകർച്ചവ്യാധികൾ തടയുന്നതിനും കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഓർമ്മപ്പെടുത്തി.

Published

on

ജില്ലയിൽ പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചുകൊണ്ട് പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ. രേണുക അറിയിച്ചു. ഡെങ്കിപ്പനിയോടൊപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ ഈ വർഷം എലിപ്പനി മൂലം 5 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരുവാലി 1 , ആനക്കയം 1, താഴെക്കോട് 1, ചെറുകാവ് 1, ചോക്കാട് 1 എന്നിങ്ങനെയാണ് ഈ വർഷം എലിപ്പനി മൂലം മരണം സംഭവിച്ചത്.

ജില്ലയിലെ പകർച്ചവ്യാധി രോഗങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപനം ചെയ്ത് നടപ്പിലാക്കുന്നതിനുമായി ജില്ല വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി ഐഎഎസ് അവർകളുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ ജില്ലാതല കമ്മിറ്റി യോഗം ചേർന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫീസർ യോഗത്തിൽ വിശദീകരിച്ചു.ജില്ലയിലെ പകർച്ചവ്യാധികൾ തടയുന്നതിനും കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഓർമ്മപ്പെടുത്തി.

എലിപ്പനി :

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ,

കന്നുകാലികൾ മുതലായവയുടെ മൂത്രം കലർന്ന വസ്തുക്കളും ആയുള്ള സമ്പർക്കം വഴി ഈ ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. എലി മാത്രമല്ല മറ്റു വളർത്തു മൃഗങ്ങളുടെ മൂത്രത്തിൽ നിന്നും മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാൻ സാധ്യതയുണ്ട്

ഓടകൾ കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. ഇത്തരം ജോലിക്കാർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ കഴിക്കുക വഴി എലിപ്പനി തടയാവുന്നതാണ് .

ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ പാദം വിണ്ടുകീറിയവർ ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ എന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്.

എലിപ്പനിയുടെ ലക്ഷണങ്ങൾ:
കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ആരോഗ്യ പ്രവർത്തകരെ സമീപിക്കുകയും ചെയ്യേണ്ടതാണ്. പകർച്ചപ്പനികൾക്കെതിരെ സ്വയം ചികിത്സ ഒഴിവാക്കേണ്ടതുംവിദഗ്ധ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

പ്രതിരോധ മാർഗങ്ങൾ:

എലിപ്പനിക്കെതിരെ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം വായ കൈകാലുകൾ എന്നിവ കഴുകുകയോ ചെയ്യരുത്.

തൊഴുത്ത്, പട്ടിക്കൂട്, മറ്റു വളർത്ത മൃഗങ്ങളുടെ കൂടുകൾഎന്നിവ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ് .

ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലമായുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. വയലുകളിൽ ജോലി ചെയ്യുന്നവരും ഓട കനാൽ തോട് കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. കൈകാലുകളിലോ മറ്റു ശരീര ഭാഗങ്ങളിലോ മുറിവുകളുള്ളവർ അത് ഉണങ്ങുന്നതുവരെ ഇത്തരം ജോലികൾ ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ മണ്ണിലും ചളിയിലും വെള്ളക്കെട്ടുകളിലും ജോലിക്ക് ഇറങ്ങുന്നവർ കൈയുറ, കാലുറ മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൂടാതെ ആഴ്ചയിലൊരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടതാണ്.

മീൻ പിടിക്കുവാൻ പോകുന്ന സ്ഥലങ്ങളിൽ അതുപോലെ നീന്താൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുൻകരുതൽ എടുക്കേണ്ടതാണ്.

ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയോ ചെയ്യരുത് അവ കൃത്യമായി ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്കരിക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കുവാൻ അനുവദിക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending