ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ ഗ്രേറ്റ് ഫാദറിനായി കാത്തിരിക്കുന്നത്. പലവട്ടം റിലീസ് മാറ്റിയ സിനിമ ഈ മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു മെഗാഹിറ്റ് തന്നെ ഗ്രേറ്റ് ഫാദറിനുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.

ഡേവിഡ് നൈന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്‌നേഹയാണ് നായിക. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനകം ശ്രദ്ധേയമായിരുന്നു. ചിത്ത്രിന്റെ പോസ്റ്ററുകളും പുറത്തുവന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ഇദ്ദേഹത്തിന്റെ കന്നി സംരംഭമാണിത്. തമിഴ് നടന്‍ ആര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

16265916_1613743981974091_10119616974338594_n

ഡബിള്‍ ബാരലിന് ശേഷം ആര്യയുടെ രണ്ടാമത്തെ ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. ഷാം, മാളവിക, മണികണ്ഠന്‍, ഐ.എം വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടിയുടെ അവസാന ചിത്രം.