മുസഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ആര്‍.പി.എഫ് ഉദ്യോഗസ്ഥയായ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. ഡല്‍ഹി ആര്‍.പി.എഫില്‍ ജോലി ചെയ്യുന്ന കോമളിനാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് കോമള്‍ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം.

ശനിയാഴ്ച കോമളിനെ കാണാന്‍ വീട്ടിലെത്തിയ ഭര്‍ത്താവ് കുമാര്‍ കോമളിന്റെ മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കോമളിന്റെ മുഖത്ത് ആസിഡൊഴിക്കുകയുമായിരുന്നു. കുമാറും ബന്ധുക്കളും 2013 മുതല്‍ കോമളിനെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്ന് കോമളിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. 2016ല്‍ കോമള്‍ ഒരു പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയതോടെ കുമാറിന്റെ പീഡനം വര്‍ധിച്ചതിനെ തുടര്‍ന്ന് കോമള്‍ സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.