kerala

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

By webdesk18

December 27, 2025

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ.

രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.