പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. സിപിഎം പ്രവര്‍ത്തകനായ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രശോഭാണ് മന്‍സൂറിനെ കൊല്ലാനുള്ള ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ ഒതയോത്ത് സംഗീത്, ഒതയോത്ത് വിപിന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി സുഹൈല്‍ പോലീസില്‍ കീഴടങ്ങുകയും മറ്റൊരു പ്രതി രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിപി ജാബിര്‍, സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹീം എന്നിവരും ഇപ്പോഴും ഒളിവിലാണ്.