kerala
ബഫര്‍ സോണ്‍- സര്‍ക്കാരിന്റെ അലംഭാവം മാപ്പര്‍ഹിക്കാത്ത കുറ്റം; മാനുവല്‍ സര്‍വെ നടത്തണം; വിഡി സതീശന്
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം- ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിലയിരുത്തി. ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്കാന് 2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ തയാറായില്ല. ഇതോടെ 2018ല്‍ ഈ തീരുമാനം റദ്ദായി. ഇതിന് പിന്നാലെ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് 2019 ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
ദേശീയ ശരാശരിയേക്കാള്‍ 30 ശതമാനം വരെ വനപ്രദേശമാണ് കരളത്തിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സ്ഥലവും കേരളമാണ്. 20 പട്ടണങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലാണ് ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തിന്റെ ഈ പ്രത്യേകതകള്‍ ബോധ്യപ്പെടുത്തിയാല്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ സുപ്രീം കോടതി ഒഴിവാക്കും. ഇതിനായി മാനുവല്‍ സര്‍വെ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും യു.ഡി.എഫും വിഷയം നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ മാനുവല്‍ സര്‍വെയ്ക്ക് പകരം റിമോട്ട് സെന്‍സിങ് ഏജന്‍സിയെക്കൊണ്ട് സാറ്റലൈറ്റ് പരിശോധനയാണ് സര്‍ക്കാര്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ബഫര്‍ സോണ്‍ മേഖലയില്‍ ജനവാസകേന്ദ്രങ്ങളോ കൃഷിയിടങ്ങളോ പട്ടണങ്ങളോ ഉണ്ടെന്ന് തെളിയിക്കാന്‍ സാറ്റലൈറ്റ് സര്‍വെ റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്നും പറഞ്ഞു.
ജനുവരി രണ്ടാം വാരത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടി ചോദിക്കാനും സര്‍ക്കാര്‍ തയാറകണം. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം പോലെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കുമെന്നും അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.
kerala
നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
ഫ്ലെക്സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന് യദു സാന്ത് പ്രതികരിച്ചു

നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫ്ലെക്സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന് യദു സാന്ത് പ്രതികരിച്ചു.
മനസാക്ഷയില്ലാത്ത മര്‍ദനമാണ് കുട്ടികള്‍ക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. ആളാകേണ്ട എന്നുപറഞ്ഞാണ് മര്‍ദിച്ചത്. കളിക്കുമ്പോള്‍ പറ്റിയതാണ് ഇതെന്ന് സന്തോഷ് കീഴറ്റര്‍ പറഞ്ഞു.
കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനും കൂട്ടുകാര്‍ക്കും നേരെ മര്‍ദനം ഉണ്ടായത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുന്നതിനിടെ ഒരു കല്ല് ഫ്ലെക്സ് ബോര്‍ഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേര് വന്ന് എന്തിനാണ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേര് വന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ചു’; യദു പറഞ്ഞു.
ഹെല്‍മറ്റ് കൊണ്ടാണ് മര്‍ദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഓര്‍ക്കാന്‍ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.
kerala
സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു
സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.
kerala
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
സഹോദരന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
-
kerala17 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി