Connect with us

More

വാക്കുകള്‍ക്കപ്പുറം ഈ വാര്‍ത്താ ചിത്രങ്ങള്‍

Published

on

കോഴിക്കോട്: വാക്കുകള്‍ക്കപ്പുറം വാചാലമാവുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി. വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനുനേരെ തിരിച്ച കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അനര്‍ഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ബിയോണ്ട് വേഡ്‌സ് എന്ന പ്രദര്‍ശനത്തിലുള്ളത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ ജേണലിസ്റ്റ് ഫോറമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 35 ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ തെരഞ്ഞെടുത്ത രണ്ടു വീതം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ട്. ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് സുരഭിയും ചലച്ചിത്രതാരം അഞ്ജലി അമീറും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പഴയകാല ഫോട്ടോഗ്രാഫര്‍മാരെ ആദരിക്കല്‍, മുഖാമുഖം, ചിത്രകാരന്‍മാരുടെ കൂട്ടായ്മ തുടങ്ങിയവയും നടക്കും. പൊതുജനങ്ങള്‍ക്കായി അടിക്കുറിപ്പ് മത്സരവും ഒരുക്കിയിട്ടുണ്ട്. ‘തത്സമയം’ ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പൊതുചടങ്ങ് അഞ്ജലി അമീര്‍ ഉദ്ഘാടനം ചെയ്തു. സുരഭി മുഖ്യാതിഥിയായി. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. തല്‍സമയം ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, മാനേജിങ് എഡിറ്റര്‍ ഇബ്രാഹിം ബേവിഞ്ച, ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസര്‍ ശേഖര്‍, ഫോട്ടോ എക്സിബിഷന്‍ കണ്‍വീനര്‍ പി.ജെ ഷെല്ലി സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ഫോട്ടോ ജേണലിസ്റ്റ് ഫോറം കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു.

kerala

തെളിവുകൾ ലഭിച്ചു; സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താൻ പൊലീസ്

വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി

Published

on

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്‍കി. മര്‍ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സിദ്ധാർത്ഥന് ഏറ്റ മർദനം കണക്കിലെടുത്ത് കൊലപാതക കുറ്റം കൂടി ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്‌പോര്‍ട്‌സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒന്‍പതുമണിയോടെ സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാന്‍ ബിനോയിയും അല്‍ത്താഫും ചേര്‍ന്നാണ് സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.

Continue Reading

EDUCATION

എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍

25 ന് പരീക്ഷ അവസാനിക്കും

Published

on

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതും.

ടിഎച്ച്‌എസ്‌എല്‍സി, ആർട് എച്ച്‌എസ്‌എസ് പരീക്ഷകള്‍ക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും.

പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികള്‍ക്ക് മന്ത്രി ആശംസകളും നേർന്നു.

Continue Reading

india

ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു

Published

on

ബിജെപി പ്രവർത്തകനെ മാവോയിസ്റ്റ് ഹിറ്റ് സ്ക്വാഡ് വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. തൃപാടി കട്‌ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ബസ്തറിലാണ് സംഭവം. ജൻപാഡ് പഞ്ചായത്ത് അംഗമായ കട്‌ല ബീജാപൂർ ജില്ലാ ആസ്ഥാനത്താണ് താമസിച്ചിരുന്നത്. ടോയ്‌നാർ ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു മാവോയിസ്റ്റ് സംഘം വളയുകയായിരുന്നു.

7 പേർ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച് വെട്ടി വീഴ്ത്തി. വഴിയാത്രക്കാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending