ഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് നിര്‍ണയസമിതിക്ക് നിര്‍ദേശം നല്‍കി. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാര്‍ത്ഥികളെ ബാധിക്കും.