ന്യൂഡല്‍ഹി: പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹരിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്‍.കെ സിങ് രംഗത്ത്. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പിണിയാളായാണ് പ്രവര്‍ത്തിച്ചതെന്ന് സിങ് പറഞ്ഞു. എന്‍.ഐ.എക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

പാക് സൈന്യം പോളിങ് ബൂത്തിലെത്തി ഇമ്രാനെ വിജയിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പാക്കിസ്താനിലെ ജനങ്ങള്‍ തന്നെ പറയുന്നതെന്നും സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ പിന്തുണക്കാന്‍ സൈന്യം തീരുമാനിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.