News
കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍; ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്‍പതോടുകൂടി കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതരാവണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്കി.
കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖാപനം വന്നു. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒമ്പതിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും 10 നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചത്്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എം.എം വരെ) അതിശക്തമായതോ (115 എം.എം മുതല്‍ 204.5 എം.എം വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
നാളെ കോഴിക്കോട് ജില്ലയിലും പിറ്റേന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ഒമ്പതിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപനമുണ്ടായിരുന്നു.
kerala
ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ല; സൈബര്‍ ആക്രമണത്തിനെതിരെ അഡ്വ. ടി ബി മിനി
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി ബി മിനി വ്യക്തമാക്കി.
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
വിധി കേരളത്തിലെ സ്ത്രീകളുടേയും അഭിഭാഷകരുടേയും എട്ട് വര്‍ഷമായി നടത്തി വന്ന പോരാട്ടത്തിനേറ്റ പ്രഹരമാണെന്ന് മിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ മേല്‍ക്കോടതികളിലും പോരാട്ടം തുടരുമെന്ന് അഭിഭാഷക വ്യക്തമാക്കിയിരുന്നു.
News
പെണ്‍സുഹൃത്തിനേച്ചൊല്ലി തര്‍ക്കം: ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു.
ആറു ദിവസമായി യുവാവിനെ കാണനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്‍കി.
കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കിടയിലും വാക്കുതര്‍ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കിഷോര്‍ രമേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോര്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
News
കൊളസ്ട്രോളിനെ വില്ലനായി കാണേണ്ടതില്ല’: ശാസ്ത്രീയ വാസ്തവങ്ങള്‍ പുറത്ത് വിട്ട് വിദഗ്ധന്‍
ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്ക്കുന്നു. എന്നാല്‍ കൊളസ്ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.
ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെടുത്തി കോളസ്ട്രോളിനെ ഒരു ‘വില്ലന്‍’ എന്നുവെച്ചാണ് പൊതുവേ കാണുന്നത്. ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്ക്കുന്നു. എന്നാല്‍ കൊളസ്ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.
നമ്മുടെ ശരീരത്തിന് സ്വാഭാവികമായി ആവശ്യമുള്ള ഘടകമാണ് കൊളസ്ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അണുബാധകള്‍ ചെറുക്കുന്നതിലും ബാക്ടീരിയയെ നിര്‍ജ്ജീവമാക്കുന്നതിലും ഇതിന്റെ പങ്ക് നിര്‍ണായകമാണ്. എയ്ഡ്സ്, അല്‍ഷിമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറയ്ക്കുന്നതിലും കൊളസ്ട്രോള്‍ സഹായിക്കുന്നുവെന്ന് ഡോ. ചോപ്ര വ്യക്തമാക്കുന്നു. പൊതുവില്‍ ഭക്ഷണമാണ് കൊളസ്ട്രോളിന്റെ മുഖ്യ ഉറവിടമെന്ന തെറ്റിദ്ധാരണയുണ്ട്.
എന്നാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ 85 ശതമാനവും ശരീരം തന്നെ സ്വയം ഉല്പാദിപ്പിക്കുന്നതാണെന്ന് പറയുന്നത്. ശരീരം സ്വയം നിര്‍മ്മിക്കുന്ന ഒന്നിനെ വില്ലനായി കാണേണ്ടതുണ്ടോ എന്നതും അദ്ദേഹം ചോദിക്കുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala23 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala17 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india22 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala18 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

