മോസ്‌കോ: അടുത്ത ചൊവ്വാഴ്ച നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കില്ലെന്ന് അര്‍ജന്റീന കോച്ച് ഹോര്‍ഹെ സാംപൗളി വ്യക്തമാക്കി. ഇന്നലെ മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന റഷ്യയുമായി ഏറ്റുമുട്ടുന്നതിനു തൊട്ടുമുമ്പാണ് കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മത്സരങ്ങള്‍ തുടരെ കളിച്ച മെസ്സിക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത് താനാണെന്നും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനായി മെസ്സി ആവശ്യപ്പെട്ട ചരിത്രമില്ലെന്നും സാംപൗളി പറഞ്ഞു.

ബാര്‍സയില്‍ മത്സരങ്ങളുടെ ആധിക്യം കാരണം ലയണല്‍ മെസ്സിക്ക് വിശ്രമം നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.