kerala
ബാർ കോഴയില്‍ പിണറായി സർക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ നീക്കം; വെള്ള പൂശി റിപ്പോർട്ട് സമർപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്
കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്‍റെയും സർക്കാരിന്‍റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.

ബാർകോഴയിൽ കോഴയിടപാട് ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് നീക്കം ശക്തമാക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്‍റെയും സർക്കാരിന്‍റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.
സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള അനുകൂല തീരുമാനങ്ങൾക്കായി കോഴ നൽകുന്നതിന് ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബാറുടമ സംഘം ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശമാണ് കോഴ ഇടപാടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ കോടികളുടെ ബാർകോഴ ഇടപാടിന്‍റെ വ്യക്തമായ സൂചന നൽകുന്ന ശബ്ദസന്ദേശം ഉൾപ്പെടെ തള്ളിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് വിചിത്ര അന്വേഷണ റിപ്പോർട്ട് നൽകാന്‍ ഒരുങ്ങുന്നത്.
കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ലക്ഷ്യമാക്കിയായിരുന്നു ഈ ശബ്ദ സന്ദേശം എന്ന ബാറുമകളുടെ കപട മൊഴി അംഗീകരിച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്. സംഘടനയുടെയും അംഗങ്ങളുടെയും ബാങ്കിടപാടുകൾ ഉൾപ്പെടെ പരിശോധിച്ചിട്ടും കോഴയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന വാദമുയർത്തി അന്വേഷണം അവസാനിപ്പിക്കുവാനാണ് നീക്കം.
ബാറുടമകളുടെ സംഘടനയിൽ നിലനിന്ന ചേരിപ്പോരും ശബ്ദസന്ദേശത്തിന് പിന്നിലുണ്ടെന്ന വാദവും അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് എടുത്തു കാട്ടിയിട്ടുണ്ട്. അനിമോൻ മദ്യലഹരിയിലാണ് ഇത്തരം ഒരു സന്ദേശം അയച്ചതെന്ന കണ്ടെത്തലും ക്രൈം ബ്രാഞ്ച് നടത്തിയിട്ടുണ്ട്.
40 പേരടങ്ങുന്ന ഗ്രൂപ്പിൽ വന്ന സന്ദേശം ഡിലീറ്റ് ചെയ്തതോടെ ഇത് സംബന്ധിച്ച് തെളിവുകൾ കണ്ടെത്തണമെങ്കിൽ എല്ലാ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും ഇതിന് കാല താമസം വരുത്തുമെന്നതും ഉൾപ്പെടെയുള്ള മുടന്തൻ ന്യായങ്ങൾ നിരവധി നിരത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്.
കോഴ ആരോപണം ഉയർന്നതോടെ മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്‍റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴികൾ മാത്രം ആധാരമാക്കി കോഴ ആരോപണം ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ എക്സൈസ് വകുപ്പിനെയും സർക്കാരിനെയും പൂർണ്ണമായി സംരക്ഷിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ഈ മാസം നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്.
kerala
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു
കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.
മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്‍കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.
kerala
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
kerala
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.
മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു