റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിനിന് തുടക്കം കുറച്ചുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിച്ചത്.

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു.

അതേസമയം ഒമ്പത് പേരാണ് ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. 207 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ രാജ്യത്തുടനീളം 178 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168.