Connect with us

Culture

‘ഡൗണ്‍ ടു എര്‍ത്തി’നൊരു പര്യായമുണ്ടെങ്കില്‍ അത് മുനവ്വറലി തങ്ങളാണ് യുവജന യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം

Published

on

കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം.

യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഈ യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ഞങ്ങളോരോരുത്തര്‍ക്കും. അതിനേക്കാള്‍ വലിയ ജീവിത പാഠവും.

വളാഞ്ചേരി മര്‍ക്കസില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ സൗഹൃദം ജീവിതയാത്രക്കിടയിലെപ്പോഴും സൂക്ഷിച്ചെങ്കിലും മുനവ്വറലി തങ്ങള്‍ക്കൊപ്പം ഇത്രയും ദിവസം ഒരുമിച്ച് താമസിക്കാന്‍ അവസരം ലഭിച്ചത് യുവജന യാത്രയിലാണ്. ഒരു വ്യക്തിയെ അടുത്തറിയാന്‍ നിങ്ങള്‍ അയാള്‍ക്കൊപ്പം യാത്ര ചെയ്യണമെന്ന നബിവചനത്തിന് അടിവരയിടുകയാണെങ്കില്‍ സംശയലേശമന്യെ പറയാം മുനവ്വറലി തങ്ങള്‍ ഇക്കാര്യത്തില്‍ ഒരല്‍ഭുതമാണ്.
കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ച് രാത്രി കിടക്കാന്‍ ഒരു സ്ഥലമന്വേഷിക്കുമ്പോഴും ജാഥയില്‍ കൂടെ വരുന്ന ബാന്റ് വാദ്യക്കാരുടെയും സാധാരണ ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും താമസമൊരുക്കിക്കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്താതെ ഒരു ദിവസം പോലും തങ്ങള്‍ ഉറങ്ങിയിട്ടില്ല. ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുന്നോറോളം പേര്‍ സ്ഥിരാംഗങ്ങളായ ഈ ജാഥയില്‍ താമസ സൗകര്യമൊരുക്കുകയെന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. സംഘാടകരുടെ ഏറ്റവും വലിയ തലവേദനയും ഇത് തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും തങ്ങളുടെ ആധി ഞങ്ങളോടൊപ്പമുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചായിരുന്നു.
ഈ യാത്രയില്‍ ഇത്രയും കിലോമീറ്റര്‍ ദൂരം നടന്ന് തീര്‍ക്കാനുള്ള ഊര്‍ജ്ജവും ഞങ്ങളുടെ ക്യാപ്റ്റന്‍ തന്നെയായിരുന്നു. വ്യക്തിപരമായ ഒരു അസൗകര്യവും അദ്ദേഹത്തെ ബാധിച്ചില്ല. യാത്രയിലുടനീളം ഓരോ അംഗത്തിനും പരമാവധി പരിഗണന നല്‍കി എല്ലാവരെയും ആദരിച്ച് ,സ്‌നേഹത്താല്‍ മൂടി പ്രചോദിപ്പിച്ച് മുന്നേറിയ ദിവസങ്ങള്‍.

രണ്ട് കാര്യങ്ങളാണ് അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചത്. ഒന്ന് ജാഥയെ വരവേല്‍ക്കാന്‍ വന്ന ഓരോ കുട്ടിയെയും അദ്ദേഹം നേരിട്ട് കാണാന്‍ ശ്രമിച്ചു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ. അവര്‍ക്ക് സ്‌നേഹ ചുംബനം നല്‍കിയും ഹസ്തദാനം ചെയ്തും ചേര്‍ത്ത് നിര്‍ത്തിയും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓരോ ഓര്‍മ്മകള്‍ നല്‍കിയാണ് അവരെ തിരിച്ചയച്ചത്.
രണ്ട്, സമൂഹത്തിലെ ദുര്‍ബലരും അവശരും രോഗികളുമായ മനുഷ്യര്‍ക്ക് നല്‍കിയ അതിശയകരമായ പരിഗണന. അവരാരും മുനവ്വര്‍ തങ്ങളുടെ സ്‌നേഹമറിയാതെ മറഞ്ഞ് പോയില്ല. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കണ്ണില്‍ നക്ഷത്രത്തിളക്കവുമായി കാത്ത് നിന്ന ആ സാധാരണക്കാരെ തങ്ങള്‍ ആശ്ലേഷിച്ചും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയും ആദരിക്കാന്‍ മറന്നില്ല.
യാത്രക്കിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹം പരിഭവം പറഞ്ഞില്ല. ഒരു പോരായ്മയും തളര്‍ത്തിയില്ല. ഒരു ദിവസം പോലും മാറി നിന്നില്ല. ഈ ദൂരമത്രയും തനിക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നും ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു. ജാഥയിലെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം. ഒരിക്കലും തനിക്ക് പ്രത്യേക പരിഗണന അദ്ദേഹം അനുവദിച്ചില്ല. പാണക്കാട് കുടുംബത്തിന്റെ കുലീനതയും ലാളിത്യവും ഇടപഴകലിലൂടെ ഞങ്ങളോരോരുത്തരെയും പഠിപ്പിച്ചു. ഓരോ സങ്കടക്കഥകളുമായി വന്നവരുടെ ജീവിത പ്രശ്‌നങ്ങള്‍ പ്രത്യേകമായി നോട്ട് ചെയ്ത് വച്ചു. നിവേദനങ്ങള്‍ കരുതലോടെ എടുത്ത് വച്ചു. ഓരോ രാത്രിയും ഒറ്റക്കാവുമ്പോള്‍ അവരുടെ ദുരിത ജീവിതത്തിന്റെ സങ്കടങ്ങളെക്കുറിച്ച് സംസാരിച്ചു.
ഡൗണ്‍ ടു എര്‍ത്ത് എന്ന വാക്കിന് മലയാളത്തില്‍ ഒരു പര്യായ പദമുണ്ടെങ്കില്‍ ആദ്യമെഴുതുന്ന പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെന്ന് തന്നെയാവും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ച ആ രാത്രി ഞാന്‍ ചന്ദ്രികയില്‍ ഡസ്‌ക് ചീഫായിരുന്നു. അന്നത്തെ പത്രം തയ്യാറാക്കുന്നതനു പുറമെ മുഖപ്രസംഗം എഴുതാനുള്ള ചുമതലയും എനിക്കായിരുന്നു. ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇന്നുമോര്‍ക്കുന്നു. ‘ഞങ്ങള്‍ അനാഥരായി’.
വര്‍ഷങ്ങള്‍ പിന്നിട്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ പുത്രനോടൊപ്പം യുവജന യാത്രയില്‍ അണിനിരക്കുമ്പോള്‍ ഞങ്ങളോരോരുത്തരും തിരിച്ചറിയുന്നു. ഞങ്ങള്‍ അനാഥരല്ല.പിതാവിന്റെ നന്മകളെല്ലാം നാടിനു വേണ്ടി കാത്ത് വെച്ച ഒരു മകന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ വീണ്ടും സനാഥരായിരിക്കുന്നു.
അല്‍ ഹംദുലില്ലാഹ്!!!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending