തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, കെ.സച്ചിതാനന്ദന്‍, റാണി ജോര്‍ജ്, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.