കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തട്ടേയെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാനാകിലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേസില്‍ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാവില്ലെന്നും ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കേസില്‍ സ്‌നിഗ്ധക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ 14ന് കനകക്കുന്നില്‍ വെച്ചായിരുന്നു പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ചത്.