പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഫെബ്രുവരി 25ന് അംഗീകരിച്ചിരുന്നു. മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമാണെന്ന് കോടതി അറിയിച്ചിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന നീരവ് മോദിയുടെ വാദം അംഗീകരിച്ചില്ല.