കന്നു കാലകളെ കശാപ്പു ചെയ്യുന്നത് നിയന്ത്രിച്ചു കൊണ്ട് കോന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ മറ്റാരു വരുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്.