Connect with us

Culture

ഉത്തര കൊറിയയില്‍ വീണ്ടും ആണവ പരീക്ഷണം?; 3.5 തീവ്രതയില്‍ ഭൂചലനം

Published

on

ബെയ്ജിങ്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ആഴ്ച്ചകള്‍ മാത്രം പിന്നിടവെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം. ചൈനയാണ് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന്് ചൈനയിലെ ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പ്രകൃത്യാലുള്ളതാണെന്നാണു ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തുനിന്ന് 20 കിലോമീറ്ററോളം മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഇത് പ്രകൃത്യായുലുള്ളതാണോ അല്ലയോയെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും യുഎസ്ജിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഭൂചലനത്തെത്തുടര്‍ന്ന് റേഡിയേഷന്‍ നിരക്കില്‍ കാര്യമായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് റഷ്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര കൊറിയയില്‍ ആണവ പരീക്ഷണത്തെത്തുടര്‍ന്നുണ്ടാവുന്ന ഭൂകമ്പങ്ങളില്‍ ഏറ്റവും തീവ്രത കുറഞ്ഞതാണ് ഇത്തവണത്തേത്. 2006ല്‍ ആദ്യ ആണവ പരീക്ഷണത്തില്‍ 4.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഉത്തര കൊറിയ വീണ്ടുമൊരു ആണവപരീക്ഷണം കൂടി നടത്തിയെന്നതു ലോകം ഭീതിയോടെയാണു വീക്ഷിക്കുന്നത്. ഉത്തര കൊറിയയില്‍ ഈയടുത്ത കാലത്ത് ഉണ്ടായ ഭൂചലനങ്ങളെല്ലാം ആണവ പരീക്ഷണങ്ങളായിരുന്നുവെന്നു പിന്നീടു വ്യക്തമായിരുന്നു. സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഇതിനുമുന്‍പ് ഭൂചലനമുണ്ടായത്. അന്ന് ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര്‍ ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.

കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.

Continue Reading

Film

പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി

സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി

Published

on

തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്‍കി അദ്ദേഹത്തിെ ്‌രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.

 

Continue Reading

Film

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; അല്ലു അര്‍ജുന്‍ 11ാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടം. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു എത്തിയെന്നറിഞ്ഞ് ആരാധകര്‍ രാത്രി പതിനൊന്ന് മണിയോടെ തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

തിക്കിലും തിരക്കിലും കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 

 

Continue Reading

Trending