News
വെനിസ്വേലയുമായി എണ്ണക്കരാർ: യു.എസിലേക്ക് അഞ്ച് കോടി ബാരൽ എണ്ണ എത്തിക്കാൻ സമ്മതിച്ചതായി ട്രംപ്
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കരാകസ്: പ്രസിഡന്റ് നിക്കോളസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ സൈനിക നീക്കങ്ങൾ ശക്തമായതിന് പിന്നാലെ, അഞ്ച് കോടി ബാരൽ എണ്ണ യു.എസിലേക്ക് എത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്തണമെന്നാവശ്യപ്പെട്ട് പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിന് മേൽ ട്രംപ് സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണക്കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണഖനന മേഖലയിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചതായും വിവരം പുറത്തുവന്നു.
News
വനിതാ പ്രീമിയർ ലീഗ്: യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് ആർസിബി
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു (ആർസിബി) ഗംഭീര ജയം സ്വന്തമാക്കി. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിനെ ആർസിബി ബൗളർമാർ കർശനമായി നിയന്ത്രിച്ചു. 35 പന്തിൽ 45 റൺസെടുത്ത ദീപ്തി ശർമയാണ് യുപിയുടെ ടോപ് സ്കോറർ. ശ്രേയങ്ക പാട്ടീലും നദീൻ ഡി ക്ലെർക്കും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർ മെഗ് ലാന്നിംഗ് 21 പന്തിൽ 14 റൺസുമായി പുറത്തായി. ഹർലീൻ ദിയോളും (11) മടങ്ങി. ഫോബി ലിച്ച്ഫീൽഡ് 11 പന്തിൽ 20 റൺസെടുത്തു. തുടർന്ന് ദീപ്തി ശർമയും ഡിയാൻഡ്രെ ഡോട്ടിനും ചേർന്ന് 72 പന്തിൽ 93 റൺസ് കൂട്ടിച്ചേർത്ത് ഇന്നിംഗ്സ് ഉയർത്തി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് യുപി വാരിയേഴ്സ് നേടിയത്.
146 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 12 ഓവറിൽ തന്നെ മത്സരം തീർത്തു. ഓപ്പണർ ഗ്രേസ് ഹാരിസ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ജയത്തിന്റെ അടിത്തറ. 212 സ്ട്രൈക്ക് റേറ്റിൽ 40 പന്തിൽ 85 റൺസാണ് ഹാരിസ് അടിച്ചുകൂട്ടിയത്. ഏഴാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ അഞ്ച് ബൗണ്ടറികൾ അവർ നേടി. പവർപ്ലേയിൽ ആർസിബി 78 റൺസെടുത്തു—വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ.
ക്യാപ്റ്റൻ സ്മൃതി മന്ദാന 32 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. ഓപ്പണിംഗ് കൂട്ടുകെട്ടിൽ സ്മൃതിയും ഗ്രേസും ചേർന്ന് 137 റൺസ് നേടി. ഗ്രേസ് ഹാരിസിന്റെ വിക്കറ്റ് ശിഖ പാണ്ടെ വീഴ്ത്തി. തുടർന്ന് റിച്ചാ ഘോഷ് രണ്ട് പന്തിൽ നാല് റൺസുമായി പുറത്താകാതെ നിന്നു.
kerala
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ആലപ്പുഴ കല്ലിശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന തോമസ് കുതിരവട്ടം, കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. യുവജനവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നു.
kerala
കുമളി–ദിണ്ടുക്കൽ റോഡരികിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിലെ വീരപാണ്ടിക്ക് സമീപം കുമളി–ദിണ്ടുക്കൽ റോഡരികിൽ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
പൊക്കിൾക്കൊടി വഴി രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഉപ്പുക്കോട്ട വില്ലേജ് ഓഫിസർ കണ്ണൻ നൽകിയ പരാതിയിൽ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ആശുപത്രികളും വീടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
