ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതായി സൂചന. രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തതായാണ് വിവരം. തദ്ദേശ സ്ഥാപനങ്ങള്‍, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയമാണ് ചര്‍ച്ച ചെയ്തത്. ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ഭരണഘടന ഭേദഗതി ആവശ്യമാണ്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവക്ക് രാജ്യത്ത് പ്രത്യേകം വോട്ടര്‍ പട്ടികകളാണ് ഉപയോഗിക്കുന്നത്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം വോട്ടര്‍ പട്ടികകളുണ്ട്. അതിനു പകരമായി രാജ്യത്ത് എല്ലായിടത്തും ഒരു ഏകീകൃത സ്വഭാവമുണ്ടാക്കുന്നതിനായി ഒരു വോട്ടര്‍ പട്ടിക തയ്യാറാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച യോഗം കഴിഞ്ഞ 13ന് വിളിച്ചു ചേര്‍ത്തത്. അതില്‍ ക്യാബിനെറ്റ് സെക്രട്ടറി ലെജിസ്ലേറ്റീവ് സെക്രട്ടറി, പഞ്ചായത്ത് രാജ് സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് മഅംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പ്രാഥമിക ഘട്ടം ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോ?ഗമിക്കുന്നത്. എന്നാല്‍, ഒറ്റ വോട്ടര്‍ പട്ടിക പ്രാവര്‍ത്തികമാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ജനപ്രാതിനിധ്യ നിയമത്തിലാണ് ഭേദഗതി വരുത്തേണ്ടത്.