Connect with us

Culture

ഓസില്‍ ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു

Published

on

ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സെനല്‍ വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2013ല്‍ അന്നത്തെ ക്ലബ് റെക്കോര്‍ഡു തുകയക്ക് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്നും ഇംഗ്ലീഷ് ക്ലബ് ആര്‍സെനലെത്തിയ താരം ജനുവരിയില്‍ ബാര്‍സയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം.

ഗണ്ണേഴ്‌സുമായി നടപ്പു സീസണ്‍ അവസാനം വരെ കരാറുള്ള ഓസില്‍ അതു പുതുക്കാന്‍ തയ്യാറാവത്തതാണ് പരിശീലകന്‍ ആര്‍സെന്‍ വെങറിനെ താരത്തെ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. 20 ദശലക്ഷം യൂറോ ആണ് താരത്തിന്റെ ഏകദേശ വിലയായി ആര്‍സെനല്‍ നിശ്ചയിച്ചിരിക്കുന്നത്. ബ്രസീലിയന്‍ താരം നെയ്യ്മറിന് പകരം പൗളിഞ്ഞോ, ഡെബലേ എന്നീവരെ ക്ലബിലെത്തിച്ചെങ്കിലും നെയ്യ്മറിന്റെ വിടവു നികത്താന്‍ ബാര്‍സക്ക് ഇപ്പോഴുമായിട്ടില്ല. ഓസില്‍ വരുന്നതോടെ ആക്രമണ നിരക്ക് വീണ്ടും മൂര്‍ച്ച കൂട്ടാനുള്ള ഒരുക്കത്തിലാണ് ബാര്‍സ.

ആര്‍സെനല്‍ കുപ്പായത്തില്‍ 126 മത്സരങ്ങളില്‍ നിന്ന് 24 ഗോളും 45 അസിസ്റ്റും നേടിയ താരം എട്ടു വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം ആര്‍സെനലിന് 2013-14 സീസണില്‍ എഫ്.എ കപ്പ് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തൊട്ടടുത്ത സീസണിലും എഫ്.എ കപ്പ് ക്ലബ് നിലനിര്‍ത്തിയപ്പോള്‍ ഓസിലിന്റെ പ്രകടനം വിലമതിക്കാത്തതായിരുന്നു.

ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനി ചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ മധ്യനിരയില്‍ ഓസിലും ടോണി ക്രൂസുമായിരുന്നു കടിഞ്ഞാണ്‍ വലിച്ചിരുന്നത്. 88 രാജ്യാന്തര കളികളില്‍ നിന്ന് ജര്‍മ്മനിക്കുവേണ്ടി 22 ഗോളുകളാണ് താരം നേടിയത്.

റയലിനു വേണ്ടി നാലു സീസണുകളില്‍ ബൂട്ടുകെട്ടിയ താരം ലാലീഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീട വിജയങ്ങളില്‍ റയലിനൊപ്പം പങ്കാളിയായിട്ടുണ്ട്. റയല്‍ ആരാധകരുടെ മനസ്സില്‍ ഇന്നും സ്ഥാനമുള്ള ഓസില്‍ ബാര്‍സക്കായി ബൂട്ടുകെടുന്നത് സഹിക്കാവുന്നതിലും അപ്പുറത്താവും.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending