പറളി: പാലക്കാട് പറളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടു കാട്ടാനകള്‍ പുഴയില്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. ഇവ കരക്ക് കയറാന്‍ കൂട്ടാക്കാതെ വെളളത്തില്‍ തന്നെ തുടരുകയാണ്. കാട്ടാന ഭീഷണിയെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സ്ഥലത്ത് ആനകളെ കാണാന്‍ ജനക്കൂട്ടം എത്തിയതും വനപാലകരെ കുഴക്കുന്നുണ്ട്. നേരത്തേയും, കാട്ടാനകള്‍ നാട്ടിലിറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. ദിവസങ്ങളോളം കാട്ടാനകള്‍ നാട്ടില്‍ കറങ്ങിനടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.