X
    Categories: MoreNews

ഗൂഗിള്‍ പ്ലേ സ്റ്റോറിന് വെല്ലുവിളിയായി പേടിഎമ്മിന്റെ ആപ്പ് സ്റ്റോര്‍

ഗൂഗിള്‍ പ്ലെ സ്‌റ്റോറില്‍ നിന്നും പേടിഎം ആപ്പിനെ താത്കാലികമായി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കെട്ടടങ്ങും മുന്‍പേ പേടിഎം തങ്ങളുടെ സ്വന്തം മിനി ആപ്പ് സ്‌റ്റോര്‍ അവതരിപ്പിച്ചു. ആപ്പ് ഡൗണ്‍ലോഡിങ്ങ് രംഗത്തെ ഗൂഗിള്‍ പ്ലെ സ്‌റ്റോറിന്റെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎം മിനി ആപ്പ് സ്‌റ്റോറിന്റെ അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ ആപ്പുകളും പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാം എന്നതാണ് പേടിഎം ആന്‍ഡ്രോയിഡ് മിനി ആപ്പ് സ്‌റ്റോറിന്റെ പ്രത്യേകത. പേടിഎം ആപ്പിലൂടെ തന്നെ മറ്റുള്ള ആപ്പുകള്‍ ഉപയോഗിക്കാം.

പ്രശസ്തമായ അപ്പുകളായ ഡികാത്തലോണ്‍, ഓല, റാപിഡോ, നെറ്റ്‌മേഡ്‌സ്, 1 എംജി, ഡോമിനോസ് പിസ്സ, ഫ്രഷ് മെനു, നോ ബ്രോക്കര്‍ തുടങ്ങിയ ആപ്പുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ പേടിഎം മിനി ആപ്പ് സ്‌റ്റോറില്‍ ലഭ്യമാണ്. പേയ്‌മെന്റുകള്‍ പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്, യുപിഐ, നെറ്റ്ബാങ്കിങ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലെ സ്‌റ്റോറിന്റെ ബില്ലിംഗ് സേവനം ഉപയോഗിക്കുന്ന ആപ്പ് ഡെവലപ്പര്‍മാര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് 30 ശതമാനം കമ്മീഷന്‍ നല്‍കണം എന്ന വ്യവസ്ഥ കഴിഞ്ഞ മാസം 30 മുതല്‍ പ്രാബല്യത്തില്‍ വരുത്തും എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പേടിഎമ്മിന്റെ സ്വന്തം മിനി ആപ്പ് സ്‌റ്റോറിന്റെ വരവ്. അതെ സമയം 30 ശതമാനം ഇന്‍ആപ്പ് കമ്മീഷന്‍ വേണം എന്ന നിബന്ധന തത്കാലം നടപ്പാകില്ല എന്നും 2022 മാര്‍ച്ച് വരെ ഈ തീരുമാനം മരവിപ്പിച്ചു എന്നും ഗൂഗിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

 

web desk 3: