തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ് ബാരിയര്‍ പി.സി ജോര്‍ജ് എം.എല്‍.എ തകര്‍ത്തു. ടോള്‍ ചോദിച്ചതാണ് പി.സി ജോര്‍ജിനെ പ്രകോപിതനാക്കിയത്. ടോള്‍ നല്‍കാതെ ബാരിയര്‍ തകര്‍ത്ത് എം.എല്‍.എ വാഹനം ഓടിച്ചുപോയി. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.

ടോള്‍ വാങ്ങാന്‍ വൈകിയതിനാലാണ് താന്‍ ബാരിയര്‍ തകര്‍ത്തതെന്ന് എം.എല്‍.എ പ്രതികരിച്ചു. ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ല. ടോള്‍ വാങ്ങാന്‍ വൈകിയപ്പോഴാണ് താന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. എം.എല്‍.എ എന്ന സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തിവിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.