kerala
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതി;വിഡി സതീശന്
പി.സി.ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന.
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പി.സി.ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന. ജോര്‍ജ് സി.പി.എമ്മുമായി ധാരണയിലാണ്. ജോര്‍ജിനെ ജയിലില്‍ ആക്കിയത് സര്‍ക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. ബി.ജെ.പി – സി.പി.എം- പി.സി ജോര്‍ജ് അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
പി.സി ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫീസില്‍ വച്ചാണ് സി.പി.എം- ബി.ജെ.പി നേതാക്കള്‍ ഗൂഡാലോചന നടത്തുന്നത്. വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. എല്ലാ മതവിഭാഗങ്ങളുമായും യു.ഡി.എഫ് സൗഹാര്‍ദ്ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.
കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.
അതേസമയം, കണ്ണൂര്‍ പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പതിനാറാംവാര്‍ഡ് സ്ഥാനാര്‍ഥി പി.വി സജീവനാണ് മര്‍ദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.
kerala
മാവോവാദി ഭീഷണി; കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷ
മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി.
കണ്ണൂര്‍: സംസ്ഥാനത്ത് പോളിങ് ബൂത്തുകള്‍ക്ക് ‘മാവോവാദി ഭീഷണി’. മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷയും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ ഇടതു തീവ്രവാദബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പട്ടികയില്‍ കണ്ണൂരിനെയും വയനാടിനെയും നിലനിര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സജീവമായിരുന്ന മാവോവാദികള്‍ അവസാനം കണ്ണൂര്‍, വയനാട് ജില്ലാ അതിര്‍ത്തിയാണ് താവളമാക്കിയിരുന്നത്.
kerala
ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

